Navya Nair: കൈ നിറയെ പ്രോഗാമുകളുണ്ട്, എനിക്കിഷ്ടമുള്ള സിനിമകളാണ് ചെയ്യുന്നത്, നവ്യാ നായർ

അഭിറാം മനോഹർ

വെള്ളി, 10 ഒക്‌ടോബര്‍ 2025 (17:35 IST)
മലയാളസിനിമയിലെ തിരക്കേറിയ നായികയാണെങ്കിലും സിനിമാതിരക്കുകള്‍ മാറ്റിവെച്ച് നൃത്തവേദികളിലാണ് നവ്യ നായര്‍ ഇന്ന് ഏറെ സജീവമായിട്ടുള്ളത്. നൃത്തത്തോടുള്ള തന്റെ ഇഷ്ടത്തെ പറ്റിയും മാതംഗി എന്ന തന്റെ നൃത്ത വിദ്യാലയത്തെ പറ്റിയും നവ്യ പൊതുവേദികളില്‍ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ പാതിരാത്രിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ നൃത്തത്തെ പറ്റിയും അഭിനയത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് താരം.
 
റത്തീന സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന്‍ ഷാഹിറും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. നൃത്തം എന്ന കല കയ്യിലുള്ളത് കൊണ്ടും നവ്യാ നായര്‍ എന്ന പേര് നിലനില്‍ക്കുന്നത് കൊണ്ടും തനിക്ക് ഒരു ഓഡിയന്‍സ് എപ്പോഴുമുണ്ടെന്നും കൈ നിറയെ പ്രോഗ്രാമുകള്‍ ഇപ്പോഴുണ്ടെന്നും നവ്യ പറയുന്നു. കൈനിറയെ പ്രോഗ്രാമുകളുണ്ട്. അതുകൊണ്ട് ജീവിക്കാന്‍ അഭിനയിച്ച് ബുദ്ധിമുട്ടേണ്ടതില്ല.അതൊരു പാഷനായി വെയ്ക്കാം. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ആഗ്രഹിക്കുമ്പോള്‍ അത് ചെയ്യാം. അല്ലാതെ വലിയ അതിമോഹങ്ങളൊന്നും ജീവിതത്തിലില്ല. നവ്യ പറഞ്ഞു.
 
ഇങ്ങോട്ട് വരുന്ന സിനിമകളില്‍ നിന്ന് മാത്രമെ സിനിമകള്‍ സെലക്ട് ചെയ്യാനാകു എന്നും വൈബ്രെന്റായ കഥാപാത്രങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും അഠരം സിനിമകള്‍ തേടിവന്നാല്‍ ചെയ്യുമെന്നും നവ്യ പറഞ്ഞു. പാതിരാത്രി എന്ന സിനിമയില്‍ പോലീസ് വേഷത്തിലാണ് നവ്യ എത്തുന്നത്. ആന്‍ അഗസ്റ്റിന്‍, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ എന്നിവരും സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍