Navya Nair: ഓസ്‌ട്രേലിയയിലേക്കുള്ള വിമാന യാത്രയ്ക്കിടെ മുല്ലപ്പൂവ് കൈവശം വെച്ചതിനു 1,25,000 രൂപ പിഴ ലഭിച്ച സംഭവത്തെ കുറിച്ച് പങ്കുവെച്ച് നടി നവ്യ നായര്‍. ബിസിനസ് ക്ലാസില്‍ മുഴുവന്‍ മുല്ലപ്പൂവ് മണമാണെന്നു കരുതി അഭിമാനിച്ച തനിക്കു തൊട്ടുപിന്നാലെ പിഴയും എത്തിയെന്ന് നവ്യ പറയുന്നു.
വളരെ രസകരമായ രീതിയിലാണ് വിമാനത്തിനുള്ളിലെ സംഭവങ്ങള്‍ നവ്യ വിവരിക്കുന്നത്. വീട്ടില്‍ നിന്ന് പോകുമ്പോള്‍ രണ്ട് കഷണം മുല്ലപ്പൂവ് അച്ഛന്‍ തന്നെന്നും ഒരെണ്ണം പോകുമ്പോഴും മറ്റൊന്ന് വരുമ്പോഴും തലയില്‍ വയ്ക്കാമെന്ന് പറഞ്ഞാണ് തന്നതെന്നും നവ്യ പറയുന്നു.
എന്നാല്‍ വിമാനത്തിനുള്ളില്‍ വെച്ച് സ്‌നിഫര്‍ ഡോഗുമായി വന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്നും മുല്ലപ്പൂവിനു ഒന്നേകാല്‍ ലക്ഷം പിഴയിട്ടെന്നും നവ്യ പറയുന്നു.