Navya Nair: 'നീ എപ്പോഴാടീ ഇങ്ങനത്തെ തുണിയൊക്കെ ഇട്ടത്?': ആ ചിത്രങ്ങൾ കണ്ട് അച്ഛൻ ചോദിച്ചു, നവ്യ പറയുന്നു

നിഹാരിക കെ.എസ്

ബുധന്‍, 8 ഒക്‌ടോബര്‍ 2025 (16:09 IST)
തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫോട്ടോകൾക്കെതിരെ പ്രതികരിച്ച് നടി നവ്യ നായർ. എഡിറ്റ് ചെയ്ത ഫോട്ടോകളാണിതെന്ന് പലർക്കും മനസിലാകുന്നില്ലെന്നും ഇത്തരം ഫോട്ടോകൾ തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും നവ്യ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ.
 
പല ആൾക്കാരും എന്നോട് കുറച്ച് മോഡേണായ പടങ്ങളാെക്കെ കാണുന്നുണ്ട്, നെെസ്, ബി ബോൾ‍ഡ് എന്നൊക്കെ പറയുന്നു. അവർക്ക് പോലും മനസിലാകുന്നില്ല. എന്റെ അച്ഛന് പോലും മനസിലാകുന്നില്ല. പിന്നെയാണല്ലോ ബാക്കിയുള്ളവരുടെ കാര്യമെന്നും നടി പറയുന്നു.
 
നീ എപ്പോഴാടീ ഇങ്ങനത്തെ തുണിയൊക്കെ ഇട്ടതെന്ന് ചോദിച്ചു. എന്റെ അച്ഛാ, അത് ഞാനല്ലെന്ന് ഞാൻ പറഞ്ഞു. പരാതിപ്പെടേണ്ടത് എങ്ങനെയാണെന്ന് നോക്കുന്നുണ്ട്. ആൾക്കാരോട് എനിക്കൊന്നേ പറയാനുള്ളൂ. ഇത്തരത്തിലുള്ള ഫോട്ടോകൾ കാണുന്ന സമയത്ത് ഇത് ഞാനാണോ എന്ന സംശയം തോന്നുമ്പോൾ ഞാൻ ഹാൻഡിൽ ചെയ്യുന്ന എന്റെ ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലും നോക്കുക.
 
അതിൽ ഞാനിട്ടിട്ടില്ലാത്ത ഒരു ഫോട്ടോയും വേറൊരാൾക്കും പുറത്ത് വിടാൻ പറ്റില്ല. ഇവളാെക്കെ ഒരു ​ഗതിയുമില്ലാതായപ്പോൾ തുണി അഴിച്ച് തുടങ്ങിയെന്ന വേദനാജനകമായ കമന്റുകൾ ഇടുന്നതിന് മുമ്പ് മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ വളരെയധികം ആ​ഗ്രഹിക്കുന്ന നിങ്ങളുടെ അമ്മയെയും സഹോദരിയെയും പോലെയുള്ള സാധാരണ മനുഷ്യ സ്ത്രീയാണ് ഞാൻ എന്ന് ആലോചിക്കണം.
 
ഇത്തരത്തിലുള്ള വേഷമിടുന്നത് വലിയ തെറ്റാണെന്നല്ല ഞാൻ പറയുന്നത്. പക്ഷെ ഞാൻ ചെയ്യാത്തൊരു കാര്യം അങ്ങനെ ചെയ്ത് കാണിക്കേണ്ട ആവശ്യമില്ല. ഇത്തരത്തിലുള്ള ഫോട്ടോകൾ ഇടുന്നത് എന്നെ ശരിക്കും വേദനിപ്പിക്കുന്നുണ്ട്. എങ്ങനെയാണ് ഇക്കാണുന്ന ആളുകളോട് ഇത് ഞാനല്ലെന്ന് പറയുകയെന്നും നവ്യ നായർ ചോദിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍