ഇതിന് പിന്നാലെ സത്യാവസ്ഥ എന്താണെന്ന് വെളുപ്പെടുത്തി നവ്യ തന്നെ എത്തിയിരിക്കുകയാണ്. നവ്യക്ക് ഒപ്പം ഫോട്ടോ എടുക്കാനെത്തിയ കുഞ്ഞും അമ്മയും ഉണ്ട്. 'തെറ്റുകൾ നിങ്ങളെ പുതുക്കും, കുറുക്കുവഴികൾ നിങ്ങളെ തകർക്കും', എന്നും നവ്യ വീഡിയോയ്ക്ക് അവസാനം കുറിച്ചിട്ടുണ്ട്.
"നവ്യയുടെ ഭാഗത്ത് നിന്നും ഒരുതെറ്റും ഉണ്ടായിട്ടില്ല. മോള് ഫോട്ടോ എടുക്കാൻ പോയപ്പോൾ നമുക്ക് ഗ്രൂപ്പായിട്ട് എടുക്കാം എന്ന് മാത്രമാണ് പറഞ്ഞത്. മോള് ഫോട്ടോ എടുത്തതായിരുന്നു. ഇങ്ങനെ ഒരു വിവാദം നടക്കുന്നത് ഞങ്ങൾ അറിഞ്ഞില്ല. കസിൻ വിളിച്ചാണ് കാര്യം പറയുന്നത്. അപ്പോൾ തന്നെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ഞങ്ങൾ കമൻറും ഇട്ടിരുന്നു", എന്ന് കുട്ടിയുടെ അമ്മ പറയുന്നു.
"നവ്യ ഇത്ര ജാഡ കാണിച്ചത് എന്താ എന്ന് ചോദിച്ചാൽ എനിക്കത് മനസിലാവും. ഇവര് ഡാൻസ് കളിക്കുമ്പോൾ കാല് ഒടിഞ്ഞ് പോകട്ടെ എന്നൊക്കെയാണ് കമൻറുകൾ വന്നത്. അതൊക്കെ കേട്ടപ്പോൾ നല്ല വേദന തോന്നി. ഓൺലൈൻ കാരുടെ ഉള്ളിലുള്ള ദുഷിപ്പിനെ എനിക്ക് മാറ്റാൻ പറ്റില്ല. അവരെ സംബന്ധിച്ചിടത്തോളം വ്യൂവ്സ് മാത്രം മതി. പറയാവുന്നതിന് അപ്പുറം എന്നെ പറഞ്ഞു. ഒരിക്കലും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ആഗ്രഹിച്ചതല്ല. എന്നെ സ്നേഹിക്കുന്നവർക്കുള്ള മറുപടിയാണിത്', നവ്യ പറഞ്ഞു.