ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നടി സാമന്തയുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ നാഗചൈതന്യ മറ്റൊരു വിവാഹം ചെയ്യുന്നതില്‍ ഒരു വിഭാഗം ആരാധകര്‍ക്ക് വലിയ എതിര്‍പ്പാണുള്ളത്. സാമന്തയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പലരും അഭിപ്രായപ്പെടുന്നത്. ഇതോടെ വിവാഹനിശ്ചയത്തിന് ശേഷം വലിയ സൈബര്‍ അറ്റാക്കാണ് സോഷ്യല്‍ മീഡിയയില്‍ ശോഭിതാ ധൂലിപാല നേരിട്ടത്.