ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹമോചിതരായത്. നാഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകര്‍ത്തു കളയുമോയെന്ന് ഭയന്നിരുന്നുവെന്നും എന്നാല്‍ താന്‍ ഇപ്പോള്‍ കരുത്തയായി മുന്നേറുന്നതിനെക്കുറിച്ചും സാമന്ത തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നാഗ ചൈതന്യ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.