1996 ലാണ് രഘുവരന്‍ രോഹിണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. എന്നാല്‍, രഘുവരന്‍ ലഹരിക്ക് അടിമയാണെന്ന കാര്യം രോഹിണി തിരിച്ചറിഞ്ഞത് വിവാഹശേഷം. അമിതമായ ലഹരി ഉപയോഗം രഘുവരന്റെ കുടുംബജീവിതത്തെ ബാധിച്ചു. തുടര്‍ച്ചയായി രഘുവരനെ റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. എന്നാല്‍, ലഹരി ഉപയോഗത്തിനു കുറവുണ്ടായില്ല. ഒടുവില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ല്‍ രോഹിണി രഘുവരനുമായുള്ള ബന്ധം വേര്‍പ്പെടുത്തി. ഏറെ മനസ് വേദനിച്ചാണ് ഈ ബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് രോഹിണി തുറന്നുപറഞ്ഞിട്ടുണ്ട്. രഘുവരനും രോഹിണിക്കും ഒരു മകനുണ്ട്.
വിവാഹമോചന ശേഷം രഘുവരന്റെ ലഹരി ഉപയോഗം കൂടി. രഘുവരന്റെ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ താന്‍ പരിശ്രമിച്ചതിനെ കുറിച്ച് പണ്ട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ രോഹിണി മനസ് തുറന്നിട്ടുണ്ട്. 'കല്യാണം കഴിഞ്ഞ് രഘുവിനെ പിന്തിരിപ്പിക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചു. പക്ഷേ രഘു ഒട്ടും താഴേക്ക് വരാന്‍ തയ്യാറായിരുന്നില്ല,' രോഹിണി പറഞ്ഞു.