ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നാദിര്‍ഷയുടെ പ്രായം എത്രയെന്ന് അറിയാമോ? ആശംസകളുമായി നിര്‍മ്മാതാവ് എന്‍.എം ബാദുഷ

കെ ആര്‍ അനൂപ്
ശനി, 27 ഓഗസ്റ്റ് 2022 (09:01 IST)
നടനും സംവിധായകനുമായ നാദിര്‍ഷയുടെ ജന്മദിനമാണ് ഇന്ന്. 1969 ഓഗസ്റ്റ് 27ന് ജനിച്ച അദ്ദേഹത്തിന് 53 വയസ്സ് പ്രായമുണ്ട്. നാദിര്‍ഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാവ് എന്‍.എം ബാദുഷ.
 
'എന്റെ പ്രിയപ്പെട്ട ജേഷ്ഠന്‍ നാദിര്‍ഷ ഇക്കക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'-ബാദുഷ കുറിച്ചു.
 
നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈയടുത്താണ് പ്രഖ്യാപിച്ചത്. റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയുടെ ചിത്രീകരണം 2023 ജനുവരിയില്‍ ആരംഭിക്കും. മലയാള സിനിമയിലെ പ്രശസ്ത താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
ജയസൂര്യയുടെ ഈശോ ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ അടുത്തതായി പുറത്തു വരാനിരിക്കുന്ന സിനിമ.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article