അടുത്തത് ക്ലാസും മാസും ചേർന്ന ഒരു അഡാറ് പടം, നായകൻ മമ്മൂട്ടി- ഒമൽ ലുലു

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2020 (11:47 IST)
തന്റെ അടുത്ത ചിത്രം മാസും ക്ലാസും ചെർന്നൊരു വെടിക്കെട്ട് ചിത്രമാകുമെന്ന് മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ ഒമർ ലുലു.മലയാളത്തിലെ ഒരു കാലത്തെ സ്റ്റാർ റൈറ്ററായിരുന്ന ഡെന്നീസ് ജോസഫുമായി ഒരു തിരക്കഥയുടെ പണിപ്പുരയിലാണെന്നും വരാനിരിക്കുന്നത് ക്ലാസും മാസും തികഞ്ഞൊരു ഐറ്റമാവുമെന്നും ഒമർലുലു പറയുന്നു. ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ആയിരിക്കുമെന്നും ഒമർ ലുലു വ്യക്തമാക്കി.
 
മമ്മൂക്കയ്ക്കു വേണ്ടി ഒരു പക്ക മാസ് സിനിമ ഡെന്നിസ് ജോസഫ് സാറും ഞാനും കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്. ഒമർ എന്നും തമാശ കളിച്ചുനടന്നാൽ ശരിയാകില്ലല്ലോ, ഇടയ്‌ക്കൊരു മാസ് ഒക്കെ വേണ്ടെ ഒരു ഫേസ്ബുക്ക് കമന്റിൽ ഒമർ കുറിച്ചു. ഇതോടെയാണ് ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകളും ഇരട്ടിയായത്.മമ്മൂട്ടിയുടെ എക്കാലത്തേയും വലിഝിറ്റ് ചിത്രങ്ങളായ ന്യൂഡൽഹി,കോട്ടയം കുഞ്ഞച്ചൻ,നിറക്കൂട്ട് എന്നിവക്ക് തിരക്കഥയൊരുക്കിയ ഡെന്നീസ് ജോസഫും പുതുതലമുറയുടെ മനസ്സറിയുന്ന ഒമർ ലുലുവും ചേരുമ്പോൾ ഒരു ഹൈവോൾട്ടേജ് എന്റൈർടൈന്മെന്റിൽ കുറഞ്ഞ യാതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article