വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും മുസ്ലീം വിദ്വേഷം ഫാഷനായി മാറിയെന്ന് നസറുദ്ദീൻ ഷാ

ചൊവ്വ, 30 മെയ് 2023 (17:36 IST)
മുസ്ലീം സമുദായത്തിനെതിരായ വിദ്വേഷം ആളുകളില്‍ സമര്‍ഥമായി അടിച്ചേല്‍പ്പിക്കപ്പെടുന്നുവെന്ന് ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ പോലും മുസ്ലീം വിദ്വേഷം എന്നത് ഒരു ഫാഷനായി മാറുകയാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടെ താരം പറഞ്ഞു.
 
തികച്ചും ആശങ്കപ്പെടുത്തുന്ന സമയത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഒരു മറച്ചുപിടിക്കലും ഇല്ലാതെ പ്രൊപ്പഗണ്ട നടത്തുകയാണ്. ഇത് ഈ കാലഘട്ടത്തിന്റെ പ്രതിഫലനമാണ്. വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ പോലും ഇന്ന് മുസ്ലീം വിരോധം എന്നത് ഫാഷനായി മാറിയിരിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടി ഇത് സമര്‍ഥമായി ആളുകളില്‍ എത്തിക്കുന്നു. ഞങ്ങള്‍ മതനിരപേക്ഷതയെ പറ്റിയും ജനാധിപത്യത്തെ പറ്റിയുമാണ് പറയുന്നത്. പിന്നെ എന്തിനാണ് നിങ്ങള്‍ എല്ലാത്തിലും മതം കൊണ്ടുവരുന്നത്. നസറുദ്ദീന്‍ ഷാ ചോദിക്കുന്നു. രാഷ്ട്രീയക്കാര്‍ മതം ഉപയോഗിച്ച് വോട്ട് ചോദിക്കുമ്പോള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വെറും കാഴ്ചക്കാര്‍ മാത്രമാണെന്നും നസറുദ്ദീന്‍ ഷാ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍