140 അല്ല 145 കോടി, 'ലിയോ' ആദ്യ ദിനത്തില്‍ കേരളത്തില്‍നിന്ന് നേടിയത് എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

വെള്ളി, 20 ഒക്‌ടോബര്‍ 2023 (12:59 IST)
വിജയനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ 'ലിയോ'പ്രദര്‍ശനം തുടരുകയാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനത്തില്‍ 145 കോടി കളക്ഷന്‍ നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം 68 കോടി രൂപ സിനിമ നേടിയെന്നുമാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്ന് 32 കോടിയും കേരളത്തില്‍ നിന്ന് 12 കോടിയും ആദ്യദിനത്തില്‍ തന്നെ നേടി. കര്‍ണാടകയിലും തെലുങ്കാനയിലും ആന്ധ്രയിലും മികച്ച വരുമാനം സ്വന്തമാക്കാന്‍ സിനിമയ്ക്കായി. വിദേശ മാര്‍ക്കറ്റുകളില്‍ നിന്നായി 70 കൂടിയില്‍ കൂടുതല്‍ സ്വന്തമാക്കാന്‍ ലിയോ സിനിമയ്ക്കായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഞായറാഴ്ചയാണ് ലിയോ ബുക്കിംഗ് ആരംഭിച്ചത്. വേഗത്തില്‍ തന്നെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ബുക്കിംഗ് സൈറ്റുകള്‍ ഹാങ്ങ് ആക്കുന്ന കാഴ്ചയും അതിനിടയ്ക്ക് കാണാനായി. ഞായറാഴ്ച മാത്രം മൂന്നര ലക്ഷം ടിക്കറ്റുകള്‍ വിറ്റു പോയെന്നാണ് എന്നാണ് കണക്കുകള്‍. 80000 ടിക്കറ്റുകള്‍ ആദ്യദിവസം വിറ്റുപോയി എന്നുമാണ് വിവരം. 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍