രജനികാന്തിന്റെ ജയിലറിനെ പിന്തള്ളി ലിയോ,ഇന്ത്യയില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് 74 കോടി

കെ ആര്‍ അനൂപ്

വെള്ളി, 20 ഒക്‌ടോബര്‍ 2023 (11:40 IST)
വിജയ് നായകനായ എത്തിയ ലിയോ റിലീസ് ദിവസം തന്നെ വന്‍ റെക്കോര്‍ഡ് സ്വന്തമാക്കി. ഏതൊരു തമിഴ് സിനിമയുടെയും ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷന്‍ നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വിജയ് ചിത്രം. രജനികാന്തിന്റെ ജയിലറിനെ പിന്തള്ളി ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ സ്വന്തമാക്കി.
 
കേരളത്തിലും കര്‍ണാടകത്തിനു ഉള്‍പ്പെടെ അതിരാവിലെ ഷോകള്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ ആദ്യ ഷോ 9 മണിയോടെയാണ് ആരംഭിച്ചത്. ലിയോ ഇന്ത്യയില്‍ നിന്ന് 74 കോടി രൂപ നേടി. വിദേശ കളക്ഷന്‍ ഏകദേശം 66 കോടിയോളം വരും.ആഗോള ബോക്സ് ഓഫീസില്‍ മൊത്തത്തില്‍ 140 കോടിയിലധികം സിനിമ ഒറ്റ ദിവസം കൊണ്ട് നേടി.
തൃഷ, സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, മിഷ്‌കിന്‍, പ്രിയ ആനന്ദ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ലോകേഷ് കനകരാജിനൊപ്പം രത്ന കുമാറും ദീരജ് വൈദിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍