തുറമുഖം, വിടുതലൈ, പത്തുതലൈ: ഒടിടിയിൽ ഈയാഴ്ച നിറയെ സിനിമകൾ

വെള്ളി, 28 ഏപ്രില്‍ 2023 (19:47 IST)
ഏപ്രിൽ അവസാന വാരം ഒടിടി റിലീസിന് തയ്യാറായി നിരവധി ചിത്രങ്ങൾ. നിവിൻ പോളി ചിത്രം തുറമുഖവും വെട്രിമാരൻ്റെ വിസാരണെയും മുതൽ നാനിയുടെ ദസറയും ഷെയ്ൻ നിഗം ചിത്രം കൊറോണ പേപ്പേഴ്സ് വരെ റിലീസിന് തയ്യാറായി നിൽക്കുന്നുണ്ട്. ഏപ്രിൽ 28നാണ് തുറമുഖവും വിടുതലെയും റിലീസ് ചെയ്യുന്നത്.
 
തുറമുഖം: ഏപ്രിൽ 28: സോണി ലിവ്
 
നിവിൻ പോളി നായകനായ രാജീവ് രവി ചിത്രം. 1962 വരെ കൊച്ചിയിൽ നില നിന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചലച്ചിത്രത്തിൻ്റെ പ്രമേയം.
 
വിടുതലൈ: ഏപ്രിൽ 28: സീ 5
 
വെട്രിമാരൻ ചിത്രം. സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർച്ച് 31നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
 
പകലും പാതിരാവും: ഏപ്രിൽ 28 : സീ 5
 
കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമ
 
പത്തുതല: ഏപ്രിൽ 27: ആമസോൺ പ്രൈം
 
ചിലമ്പരസൻ നായകനായെത്തിയ മാസ് ആക്ഷൻ ചിത്രം. ഗൗതം കാർത്തിക്,പ്രിയ ഭവാനി ശങ്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു
 
സിറ്റഡൽ(സീരീസ്): ഏപ്രിൽ 28: ആമസോൺ പ്രൈം
 
 അവഞ്ചേഴ്സ് സംവിധായകരായ റൂസോ ബ്രദേഴ്സ് ഒരുക്കുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍