ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ദൃശ്യം 2 റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സിനിമ കണ്ട എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ദൃശ്യം 2ന് നല്‍കുന്ന സ്‌നേഹവും പിന്തുണയും തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
'നിങ്ങളെപ്പോഴും എനിക്ക് നല്‍കി വരുന്ന സ്‌നേഹവും പിന്തുണയും എനിക്ക് ഏറെ വിലപ്പെട്ടതാണ്.എന്റെ ദൃശ്യം 2 സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ സപ്പോര്‍ട്ടും സ്‌നേഹവും എന്നെ ഒരുപാടു സന്തോഷിപ്പിക്കുന്നു. ജോര്‍ജുകുട്ടിയുടെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി. ഞങ്ങള്‍ സംരക്ഷിക്കുന്ന രഹസ്യങ്ങള്‍ എന്താണെന്ന് അറിയുവാന്‍ ദൃശ്യം 2 കാണൂ' എന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ് തുടങ്ങിയ പ്രമുഖരെല്ലാം ദൃശ്യം 2നെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മുരളി ഗോപിയും സിനിമ കണ്ട പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു.