പത്തു ദിവസം മുമ്പ് അദ്ദേഹം വിളിച്ചിരുന്നു, നഷ്‌ടമായത് അടുത്ത ബന്ധുവിനെ: എം പി വീരേന്ദ്രകുമാറിനെ അനുസ്‌മരിച്ച് മോഹൻലാൽ

കെ ആര്‍ അനൂപ്
വെള്ളി, 29 മെയ് 2020 (15:23 IST)
എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ  അനുശോചനം അറിയിച്ച് സിനിമാരംഗത്ത് നിന്ന് നിരവധി പേർ. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാലും. എവിടെ വെച്ച് കണ്ടാലും അടുത്ത ബന്ധുവിനെ പോലെ അദ്ദേഹം സ്നേഹത്തോടെ സംസാരിക്കുമായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. പത്തു ദിവസം മുമ്പ് അദ്ദേഹം ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ നര്‍മ്മവും സ്‌നേഹവുമാണ് എന്നും മനസ്സില്‍ നില്‍ക്കുന്നത്. അദ്ദേഹം പിറന്നാളിന് ആശംസകള്‍ അറിയിച്ചിരുന്നു. കോഴിക്കോടുളളപ്പോഴും മറ്റെവിടെ പോയാലും അദ്ദേഹം ഇടയ്ക്കിടെ വിളിക്കും. സിനിമകളുടെയും പുസ്തകങ്ങളുടെയും കാര്യമൊക്കെ പറയുമായിരുന്നു.
 
ഫേസ്‌ബുക്കിലും മോഹന്‍ലാല്‍ വീരേന്ദ്രകുമാറിന് ആദരം അര്‍പ്പിച്ച് കുറിപ്പെഴുതി:
 
സകല ചരാചരങ്ങളോടും സ്റ്റേഹവും കരുതലും അത്രമേൽ ഉണ്ടായിരുന്ന മഹാനായ ഒരു സോഷ്യലിസ്റ്റ്!
വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ട വീരേന്ദ്രകുമാർ സാർ ഇനി നമുക്കൊപ്പമില്ല!
പക്ഷേ, അദ്ദേഹത്തിന്‍റെ ആത്മചൈതന്യം നമുക്ക് കരുത്തായി ഇവിടെ തന്നെ എന്നും ഉണ്ടാവും.
ആദരാഞ്ജലികൾ!!
 
മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളെല്ലാം  അനുശോചനം രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article