12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്റെ പുത്തന്‍ സിനിമ പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (13:01 IST)
2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസിനു ശേഷം 12 വര്‍ഷമായി മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുകയാണ് മറ്റൊരു ഷാജി കൈലാസ് ചിത്രത്തിനായി. ബ്രോ ഡാഡിക്ക് ശേഷം മോഹന്‍ലാല്‍ ചെയ്യുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഈ വര്‍ഷം ഒക്ടോബറിലാവും ചിത്രീകരണം തുടങ്ങുക.
രാജേഷ് ജയറാമിന്റെതാണ് തിരക്കഥ.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ മോഹന്‍ലാലിന്റെ പുതിയ ചിത്രം നിര്‍മ്മിക്കും. വര്‍ഷങ്ങള്‍ക്കുശേഷം ഈ കൂട്ടുകെട്ടില്‍ ഉള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും.

അനുബന്ധ വാര്‍ത്തകള്‍

Next Article