ഇച്ചാക്ക ഓരോ നിമിഷവും കഠിനാധ്വാനം ചെയ്തു, ഞാന്‍ സൗഹൃദങ്ങളിലൂടെ നടനായി പോയ ഒരാളാണ്; മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (11:07 IST)
നാളെ 70-ാം ജന്മദിനം ആഘോഷിക്കുന്ന മഹാനടന്‍ മമ്മൂട്ടിക്ക് ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. തന്റെ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഒരേപോലെ ഒപ്പം നിന്ന ആളാണ് മമ്മൂട്ടിയെന്ന് ലാല്‍ പറഞ്ഞു. താനും മമ്മൂട്ടിയും സിനിമയിലെത്തിയതിനെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. 
 
'ഇച്ചാക്ക കഠിനാധ്വാനത്തിലൂടെ നടനാകാന്‍ വേണ്ടി മാത്രം ജീവിച്ചയാളാണ്. ഓരോ നിമിഷവും കഠിനാധ്വാനം ചെയ്യുന്നു. ഞാന്‍ സൗഹൃദങ്ങളിലൂടെ നടനായി പോയ ഒരാളാണ്. ഞാനറിയാതെ ഇവിടെ എത്തിപ്പെട്ട ഒരാള്‍,' മോഹന്‍ലാല്‍ പറഞ്ഞു. മലയാള മനോരമയിലാണ് ലാല്‍ തന്റെ സ്വന്തം ഇച്ചാക്കയെ കുറിച്ച് വാചാലനായിരിക്കുന്നത്. 
 
'എനിക്കിപ്പോഴും മമ്മൂട്ടിയെന്ന നടന്റെ ജീവിതവും അഭിനയവും അത്ഭുതമാണ്. സിനിമകള്‍ കണ്ടും പഠിച്ചും ജീവിക്കുന്ന ഒരാള്‍. ഇതുപോലെ സ്വന്തം ജീവിതം രൂപപ്പെടുത്തിയെടുത്തൊരു നടനെയും ഞാന്‍ കണ്ടിട്ടില്ല,' മോഹന്‍ലാല്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍