മമ്മൂട്ടിയെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനുമെല്ലാമുള്ള സ്വാതന്ത്ര്യം ഇപ്പോഴും ഉണ്ട്: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (08:53 IST)
മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അമ്പത്തിയഞ്ചോളും സിനിമകള്‍ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. ഇനിയും എത്രതന്നെ സിനിമകള്‍ വന്നാലും മലയാളികളെ എക്കാലവും ഒരേപോലെ ആസ്വദിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. സ്‌ക്രീനിലും തങ്ങള്‍ തമ്മിലുള്ള സ്‌നേഹവും പരിചയവും അടുപ്പവും ഒക്കെയാണ് കണ്ടത് എന്ന് മോഹന്‍ലാല്‍ പറയുന്നു.
 
സൗഹൃദവും സ്‌നേഹവും ഉള്ളത് കൊണ്ടാണ് നമ്പര്‍ 20 മദ്രാസ് മെയില്‍ മമ്മൂട്ടിയോടൊപ്പം ഇങ്ങനെ അഭിനയിക്കാന്‍ ആയതെന്നും മോഹന്‍ലാല്‍ പറയുന്നു. സ്‌ക്രീനില്‍ കണ്ട പലതും ഞാന്‍ മമ്മൂട്ടിക്കയോട് ചെയ്യുന്നതാണ്. അവിടെ ഒരു ക്യാമറയും സ്റ്റാര്‍ട്ട് ക്യാമറ ആക്ഷനെല്ലാം ഉണ്ട് എന്ന വ്യത്യാസമേയുള്ളൂ. എനിക്കതുപോലെ അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനുമെല്ലാമുള്ള സ്വാതന്ത്ര്യം ഇപ്പോഴും ഉണ്ട്. സിനിമയിലും അല്ലാതെയും എന്ന് മോഹന്‍ലാല്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത് .
1990ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള രംഗങ്ങള്‍ ഇന്നും കാണുമ്പോള്‍ കൗതുകമാണ് ചലച്ചിത്ര ആസ്വാദകര്‍ക്ക്. മമ്മൂട്ടി സിനിമ നടന്‍ ആയിട്ടും മോഹന്‍ലാല്‍ ടോണി കുരിശിങ്കല്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍