മരക്കാര്‍ ഞാന്‍ കണ്ടിട്ടില്ല. അതൊരു വലിയ സങ്കടവുമാണ്: മോഹൻലാൽ

കെ ആര്‍ അനൂപ്
ചൊവ്വ, 23 മാര്‍ച്ച് 2021 (15:25 IST)
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഇതുവരെയും പൂർണമായും കണ്ടിട്ടില്ലെന്ന് മോഹൻലാൽ. ദേശീയ പുരസ്കാരങ്ങൾ വരെ സ്വന്തമാക്കിയ ചിത്രം കാണാത്തതിൽ വലിയ സങ്കടം ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. "മരക്കാര്‍ ഞാന്‍ കണ്ടിട്ടില്ല. അതൊരു വലിയ സങ്കടവുമാണ്. ചിത്രത്തിന്റെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. ചെറിയ ഭാഗമെങ്കിലും പുറത്തു പോയാല്‍ സസ്‌പെന്‍സ് ഇല്ലാതാകും"- മോഹൻലാൽ പറഞ്ഞു.
 
മികച്ച ചിത്രത്തിനുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയതിന് പുറമെ സ്പെഷ്യൽ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാർ അറബിക്കടലിന്റെ സിംഹം പുരസ്കാരങ്ങൾ നേടി.കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം 2021 മെയ് 13ന് തീയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ തുടങ്ങിയ ഭാഷകളിലായി 100 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്.അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article