മോഹൻലാൽ നായകനായി കഴിഞ്ഞമാസം പുറത്തിറങ്ങിയ എമ്പുരാൻ 300 കോടി കളക്ഷൻ നേടിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ തുടരും 100 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ നാല് 100 കോടി ചിത്രങ്ങളാണ് മോഹൻലാലിന്റെ പേരിലുള്ളത്. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ, ഇപ്പോൾ തുടരും.
പ്രേക്ഷക ശ്രദ്ധ നേടിയ 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശോഭനയാണ് മോഹൻലാലിന്റെഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.