Mohanlal - Amal Neerad: മോഹന്‍ലാലും അമല്‍ നീരദും (Mohanlal - Amal Neerad Movie) 16 വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുമ്പോള്‍ സിനിമാ ആരാധകര്‍ വലിയ ആവേശത്തിലാണ്. സാഗര്‍ ഏലിയാസ് ജാക്കി പോലെ സ്റ്റൈലിഷ് ആക്ഷന്‍ പടമായിരിക്കും ഇരുവരും വീണ്ടും ചെയ്യുകയെന്ന് പ്രതീക്ഷിക്കുന്നവര്‍ ധാരാളമുണ്ട്. അതിനിടയിലാണ് സാഗര്‍ ഏലിയാസ് ജാക്കിയുടെ രണ്ടാം ഭാഗമാണ് ഇരുവരും ഒന്നിച്ച് ചെയ്യാന്‍ പോകുന്നതെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
അതേസമയം മോഹന്‍ലാല്‍ - അമല്‍ നീരദ് ചിത്രത്തിന്റെ പ്രഖ്യാപനം മേയ് 21 നു നടക്കും. മോഹന്‍ലാലിന്റെ 65-ാം ജന്മദിനമാണ് അന്ന്. ബോഗയ്ന്‍വില്ലയ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും. അമല്‍ നീരദ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ മറ്റൊരു ശക്തമായ വേഷത്തില്‍ സൗബിന്‍ ഷാഹിറും ഉണ്ടായിരിക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'സ്‌നേഹപൂര്‍വ്വം', മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമ എന്നിവയ്ക്കു ശേഷമായിരിക്കും മോഹന്‍ലാല്‍ - അമല്‍ നീരദ് ചിത്രം ആരംഭിക്കുക.