മോഹന്‍ലാലിന്റെ പുതിയ സിനിമകള്‍ എപ്പോള്‍ പ്രഖ്യാപിക്കും ? മറുപടി നല്‍കി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍

കെ ആര്‍ അനൂപ്

വെള്ളി, 25 ഫെബ്രുവരി 2022 (11:02 IST)
മോഹന്‍ലാലിന്റെ പുതിയ സിനിമകളെ കുറിച്ച് അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. നിലവില്‍ ബറോസിന്റെ ചിത്രീകരണ തിരക്കിലാണ് അദ്ദേഹം.
 
ബറോസിന്റെ ചിത്രീകരണം ഏപ്രില്‍ 14ന് പൂര്‍ത്തിയാകും. അതിനുശേഷം ആകും പുതിയ പ്രോജക്ടുകളെ കുറിച്ച് തീരുമാനിക്കുകയെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
 
വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, ജീത്തു ജോസഫിന്റെ ട്വല്‍ത്ത്മാന്‍ തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍.മോണ്‍സ്റ്റര്‍ മാര്‍ച്ച് 18ന് റിലീസ് ചെയ്യുമെന്നും പറയപ്പെടുന്നു. ട്വല്‍ത്ത്മാന്‍ ഒ.ടി.ടിയില്‍ എത്തുമെന്നാണ് വിവരം.
 
മോഹന്‍ലാലിന്റെ ആറാട്ട് പ്രദര്‍ശനം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍