പ്രിയദര്‍ശനുമായുള്ള ബോക്സിംഗ് ചിത്രം ഉപേക്ഷിച്ച് മോഹന്‍ലാല്‍ ?

കെ ആര്‍ അനൂപ്

വ്യാഴം, 24 ഫെബ്രുവരി 2022 (09:00 IST)
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആയിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന സ്‌പോര്‍ട്‌സ് ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 
ബോക്സിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി മോഹന്‍ലാല്‍ ബോക്‌സിങ് പരിശീലിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ചിത്രം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ആണ് പ്രദര്‍ശനം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍