മോണ്‍സ്റ്റര്‍ ഒ.ടി.ടി റിലീസിന് ഇല്ല, മാര്‍ച്ചില്‍ റിലീസ്

കെ ആര്‍ അനൂപ്

വ്യാഴം, 24 ഫെബ്രുവരി 2022 (10:10 IST)
മോണ്‍സ്റ്റര്‍ പ്രേക്ഷകരിലേക്ക്.പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിയ്ക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വരുന്നത്.
 
മാര്‍ച്ച് 18ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് ലഭിക്കുന്ന വിവരം. തിയേറ്ററുകളില്‍ തന്നെ മോണ്‍സ്റ്റര്‍ റിലീസ് ചെയ്യും.
 
ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.
 
പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍