മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബോക്‌സിങ് ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

ബുധന്‍, 23 ഫെബ്രുവരി 2022 (20:05 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ബോക്‌സിങ് പശ്ചാത്തലത്തില്‍ സിനിമ ചെയ്യാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചിരുന്നു. ഈ സിനിമയാണ് ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രിയദര്‍ശന്‍ ചിത്രത്തിനായി മോഹന്‍ലാല്‍ ബോക്‌സിങ് പരിശീലനം നടത്തുന്ന വീഡിയോയും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. വന്‍ ബജറ്റിലാണ് ഈ ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുമെന്നാണ് അറിയിച്ചിരുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍