ബ്രോ ഡാഡിക്ക് പിന്നാലെ മോഹന്‍ലാലിന്റെ 12ത്ത് മാനും ഹോട്ട് സ്റ്റാറില്‍ ?

കെ ആര്‍ അനൂപ്

ബുധന്‍, 23 ഫെബ്രുവരി 2022 (12:04 IST)
ബ്രോ ഡാഡിക്ക് പിന്നാലെ മോഹന്‍ലാലിന്റെ 12ത്ത് മാനും പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ദൃശ്യം രണ്ടിനു ശേഷം മരക്കാര്‍, ആറാട്ട് തുടങ്ങിയ ചിത്രങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോയാണ് വന്‍തുക കൊടുത്ത് സ്വന്തമാക്കിയത്.
 
എന്നാല്‍ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല. അതേസമയം ആറാട്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ ചിത്രം വിഷുവിന് ആമസോണിലൂടെ പ്രദര്‍ശനത്തിനെത്തുമെന്ന് പറയപ്പെടുന്നു. അങ്ങനെയാണെങ്കില്‍ അതും കഴിഞ്ഞ് ആകും 12ത്ത് മാന്‍ റിലീസിന് എത്തുക.
 
ഓഗസ്റ്റ് 17 നായിരുന്നു പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.സെപ്റ്റംബര്‍ പകുതിയോട് കൂടി മോഹന്‍ലാല്‍ സെറ്റില്‍ എത്തിച്ചേര്‍ന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍