ജൂലൈ 15നായിരുന്നു ബ്രോ ഡാഡി ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ളവരുടെ രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ട് തുടങ്ങിയ സിനിമയുടെ സെറ്റിലേക്ക് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ലാല്‍ എത്തിയത്. സെപ്റ്റംബര്‍ ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.44 ദിവസം കൊണ്ടാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. പിന്നീട് മോഹന്‍ലാല്‍ പോയത് ജിത്തുജോസഫിനൊപ്പമായിരുന്നു.
ദൃശ്യം 2'ന്റെ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിച്ചപ്പോള്‍ 'ട്വെല്‍ത് മാന്‍' പിറന്നു. ഓഗസ്റ്റ് 17 നായിരുന്നു പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.സെപ്റ്റംബര്‍ പകുതിയോട് കൂടി മോഹന്‍ലാല്‍ സെറ്റില്‍ എത്തിച്ചേര്‍ന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 5ന് എലോണ്‍ ഷൂട്ടിംഗ് തുടങ്ങി.