മോളിവുഡിന്റെ താര രാജാക്കന്മാര്‍ ഒറ്റ ഫ്രെയിമില്‍, ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് !

കെ ആര്‍ അനൂപ്
ബുധന്‍, 2 ഓഗസ്റ്റ് 2023 (09:04 IST)
മഴവില്‍ മനോരമയും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തുന്ന മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്‌സ് 2023ലെ റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് അക്കൂട്ടത്തില്‍ ഹിറ്റ്. സംവിധായകന്‍ അജയ് വാസുദേവും മോളിവുഡിലെ 'ബിഗ് എം'സിനെ ഒന്നിച്ചു കണ്ട സന്തോഷം മറച്ചു വെച്ചില്ല.
 
മുണ്ട് മടക്കി കുത്തി മമ്മൂട്ടി നില്‍ക്കുമ്പോള്‍ പുറകിലായി ഫോണ്‍ ചെയ്യുന്ന മോഹന്‍ലാലിനെയും ചിത്രത്തില്‍ കാണാം.
 
രാജാധിരാജക്കും മാസ്റ്റര്‍പീസിനും, ഷൈലോക്കിനും ശേഷം സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടി അല്ലാതെ ഒരു സിനിമ ചെയ്തത് പോലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു.കാരണം അദ്ദേഹത്തിന് ആദ്യം 3പടങ്ങളും മെഗാസ്റ്റാറിന്റെ കൂടെ ആയിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് പകലും പാതിരാവും. സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തി.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article