Mohanlal Ivory Case: 'ആനക്കൊമ്പ് കേസ് പിന്‍വലിക്കണം'; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

Webdunia
ശനി, 27 ഓഗസ്റ്റ് 2022 (20:35 IST)
Mohanlal Ivory Case: തനിക്കെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്പര്‍താരം മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 
 
കേസ് പരിഗണിച്ച പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നു.

Read Here: തെന്നിന്ത്യയിലെ ഏറ്റവും ഹോട്ട് താരം അമല തന്നെ ! ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും
 
വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2016ലും 2019ലും താരം കോടതിക്ക് അപേക്ഷ നല്‍കിയിരുന്നു. 2012 ജൂണിലാണ് ആദായനികുതി വിഭാഗം നടത്തിയ റെയ്ഡില്‍ മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത്.

Read Here: എയര്‍പോര്‍ട്ട് തൊട്ട് പിന്തുടര്‍ന്ന് ഫോട്ടോ എടുത്ത ആരാധകനോട് ചിയാന്‍ വിക്രം ചെയ്തത് കണ്ടോ ! ഏതൊരു ആരാധകനും കൊതിക്കുന്ന നിമിഷമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍
 
നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ചതിനാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article