റിലീസ് തീയതിയിൽ മാറ്റമെന്ന് സൂചന- ബിഗ് ബ്രദർ ക്രിസ്മസിന് എത്തിയേക്കില്ല

സെനിൽ ദാസ്
ശനി, 9 നവം‌ബര്‍ 2019 (17:43 IST)
മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചതായി റിപ്പോർട്ട്. ഇട്ടിമാണിയുടെ വിജയത്തിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രം ക്രിസ്മസിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളിലും ഡിസംബർ റിലീസ് എന്നാണ് ഉണ്ടായിരുന്നത്. എന്നാൽ ചിത്രം ഡിസംബറിൽ പുറത്തിറങ്ങില്ലെന്നും റിലീസ് അടുത്ത വര്‍ഷം ജനുവരിയിലേക്ക് നീട്ടിയതായുമാണ് പുതിയ റിപ്പോർട്ടുകൾ. 
 
 ഏറെ കാലത്തിന് ശേഷം മോഹൻലാൽ സിദ്ദിഖ് സഖ്യം ഒന്നിക്കുന്ന ചിത്രത്തെ വൻ പ്രതീക്ഷയോടെയാണ് മോഹൻലാൽ ആരാധകർ കാത്തിരിക്കുന്നത്. 25 കോടിയോളം രൂപയുടെ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നും അര്‍ബാസ് ഖാന്‍ ഉൾപ്പെടെ വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്. 
എന്നാൽ ചിത്രത്തിന്റെ പേരല്ലാതെ മോഹൻലാലിന്റെ കഥാപാത്രത്തെ പറ്റിയോ സിനിമയുടെ പ്രമേയത്തെ കുറിച്ചൊ ഇതുവരെയും വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 
 
വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിൽ ആരംഭിച്ച ലാൽ-സിദ്ദിഖ് കൂട്ടുകെട്ടിൽ ഇതുവരെയും രണ്ട് ചിത്രങ്ങൾ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. വിയറ്റ്‌നാം കോളനി വൻ വിജയം നേടിയപ്പോൾ ഇരുവരും ഒന്നിച്ച രണ്ടാം ചിത്രമായ ലേഡീസ് ആൻഡ് ജെന്റിൽമാന് സമാനമായ നേട്ടം കൈവരിക്കുവാൻ സാധിചില്ല. ഈ കുറവ് കൂടി നികത്തുന്ന ചിത്രമായിരിക്കും ബിഗ് ബ്രദർ എന്നാണ് ആരാധക പ്രതീക്ഷ. 

അനുബന്ധ വാര്‍ത്തകള്‍

Next Article