'ഇത്രയും മുതൽമുടക്കി ഒരു മലയാള സിനിമ നിർമ്മിക്കേണ്ടതുണ്ടോ'; മോഹൻലാലിന് പറയാനുണ്ട് ചില കാര്യങ്ങൾ !

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (14:14 IST)
ബിഗ് ബജറ്റ് സിനിമകൾ മലയാള സിനിമ നിർമ്മാതാക്കൾക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. മലയാള സിനിമ എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ സിനിമ ഇൻഡസ്ട്രികളിൽ ഒന്നാണ് എന്നതാണ് ഇതിന് കാരണം. ബിഗ് ബജറ്റ് ചിത്രങ്ങളെ കുറിച്ച് തന്റെ നിലപാട് പറയുകയാണ് മോഹൻലാൽ. 
   
സിനിമയുടെ ചിലവ് നിശ്ചയിക്കുക അതിന്റെ കഥയും നിർമ്മാണ രീതിയും എല്ലാം അടിസ്ഥാനപ്പെടുത്തിയാണ്. സിനിമ തട്ടിക്കൂട്ടിയും ഭംഗിയും എടുക്കാം. ഒരു സിനിമ ഭംഗിയായി ചിത്രീകരിക്കാൻ വേണ്ടിവരുന്ന ചിലവാണ് ഒരു സിനിമയുടെ ബജറ്റ് എന്നാണ് ഞാൻ പറയുക.
 
കുഞ്ഞാലിമരക്കാർ പോലൊരു സിനിമയെ കുറിച്ച് ഒരു നിർമ്മാതാവിനെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നത് പ്രയാസമാണ്. ഇത്രയും കോടികൾ ചിലവിട്ട് ഒരു മലയാള സിനിമ എടുക്കേണ്ടതുണ്ടോ എന്ന നിർമ്മാതാക്കളുടെ ആശങ്ക മറ്റൊരു തരത്തിൽ നോക്കിയാൽ ശരിയുമാണ്. അതിനാൽ തന്നെ വലിയ മുതൽമുടക്ക് വേണ്ടിവരുന്ന സിനിമകളുടെ ഞങ്ങൾ തന്നെ ഏറ്റെടുക്കാറാണ്.
 
സിനിമ മികച്ച രീതിയിൽ ചിത്രീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ചിലവിനെ കുറിച്ച് ചിന്തിക്കാറില്ല. ഒരു കഥ സിനിമയാക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ അതിനൊപ്പം നിന്ന് എല്ലാ സംവിധാനങ്ങളും ഒരുക്കുന്ന ഒരു ടീം ഇപ്പോൾ ഒപ്പമുണ്ട്. ആതിനായി ഞങ്ങൾക്ക് ഒരു നിർമ്മാണ കമ്പനിയും വിതരണ കമ്പനിയും ഉണ്ട്. മോഹൻലാൽ പറഞ്ഞു 

അനുബന്ധ വാര്‍ത്തകള്‍

Next Article