'തളള് എന്ന് പറഞ്ഞ് വരുന്നവരോട് പറയാനുള്ളത് ഇതാണ്' ; കുറിപ്പുമായി നടി മാലാ പാര്‍വതി

കെ ആര്‍ അനൂപ്
വെള്ളി, 24 ഡിസം‌ബര്‍ 2021 (14:34 IST)
ബേസില്‍ ജോസഫ് ചെറിയ പ്രായത്തില്‍ തന്നെ ഒരു ലെജന്‍ഡ് ആണെന്ന് സിനിമയെ സ്‌നേഹിക്കുന്നവര്‍ പറയുമെന്ന് മാലാ പാര്‍വതി.തളള് എന്ന് പറഞ്ഞ് വരുന്നവരോട് പറയാനുള്ളത്, താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നും ഗോദ എന്ന ചിത്രത്തില്‍ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ തന്നെ തോന്നിയതാണെന്നും നടി പറയുന്നു.
 
മാലാ പാര്‍വതിയുടെ വാക്കുകളിലേക്ക് 
 
'മിന്നല്‍ മുരളി ' സിനിമ പ്രേമികള്‍ക്ക് ലഭിക്കുന്ന ക്രിസ്മസ് സമ്മാനമാണ്.
 
ബേസില്‍ ജോസഫ് ചെറിയ പ്രായത്തില്‍ തന്നെ ഒരു 'legend ' ആണെന്ന് സിനിമയെ സ്‌നേഹിക്കുന്നവര്‍ പറയും.ഇത് എന്റെ ഒരു തോന്നലാണ്. ആ തോന്നല്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു.
 
തളള് എന്ന് പറഞ്ഞ് വരുന്നവരോട് പറയാനുള്ളത്, ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല.' ഗോദ ' എന്ന ചിത്രത്തില്‍ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ തന്നെ തോന്നിയതാണ്. ഈ സംവിധായകന്‍ ഒരിക്കല്‍ സിനിമാ ലോകം കീഴടക്കുമെന്നത്. അത് ഇന്ന് എല്ലാവര്‍ക്കും അനുഭവമാകും.കഴിവിന് അംഗീകാരം ലഭിക്കാതിരിക്കില്ല.
 
പ്രിയപ്പെട്ട ടൊവിനോയാണ് മിന്നാന്‍ പോകുന്നത് എന്നാലോചിക്കുമ്പോള്‍ ഇരട്ടി മധുരം.

അനുബന്ധ വാര്‍ത്തകള്‍

Next Article