മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണുവിന് കല്യാണം,എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ വധു

കെ ആര്‍ അനൂപ്

വ്യാഴം, 20 ഏപ്രില്‍ 2023 (12:06 IST)
മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹ ജീവിതത്തിലേക്ക്. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സംവിധായകന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു.
 
 അഭിരാമിയുടെ വീട്ടില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഉണ്ണി മുകുന്ദന്‍, വിപിന്‍, മേജര്‍ രവി എന്നിവര്‍ പങ്കെടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu Mohan (@vishnumohanstories)

മാര്‍ച്ച് 23നായിരുന്നു വിവാഹ നിശ്ചയം.
 സെപ്റ്റംബര്‍ 3ന് ചേരാനല്ലൂര്‍ വെച്ച് വിഷ്ണു മോഹന്റെ വിവാഹം നടക്കും.
 
ഉണ്ണി മുകുന്ദനെ നായകനാക്കി 'പപ്പ'എന്നൊരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിഷ്ണു മോഹന്‍.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍