65 കോടി മുതൽമുടക്കിലെത്തിയ സാമന്ത ചിത്രം ബോക്സോഫീസിൽ തവിട് പൊടി, കരിയറിലെ ഏറ്റവും വലിയ പരാജയം

ബുധന്‍, 19 ഏപ്രില്‍ 2023 (16:17 IST)
സാമന്ത പ്രധാനവേഷത്തിലെത്തിയ തെലുങ്ക് ചിത്രമായ ശാകുന്തളം വമ്പൻ പരാജയത്തിലേക്ക്. 65 കോടിക്ക് മുകളിൽ മുതൽമുടക്കിലെത്തിയ ചിത്രത്തിന് റിലീസ് ദിവസം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. തെലുങ്കിന് പുറമെ ഹിന്ദി,മലയാളം,തമിഴ്,കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇതുവരെ 7 കോടി രൂപ മാത്രമാണ് ചിത്രം കളക്ട് ചെയ്തത്.
 
നിലവാരമില്ലാത്ത വിഎഫ്എക്സും ഇൻഡോർ സ്റ്റുഡിയോകളിലെ ചിത്രീകരണവുമാണ് സിനിമയ്ക്ക് പ്രധാനമായ്യും തിരിച്ചടിയായതെന്നാണ് പ്രേക്ഷകപ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. നിലവാരമില്ലാത്ത സെറ്റുകളും വിഎഫ്എക്സും മടുപ്പിച്ചതായി പ്രേക്ഷകർ പറയുന്നു. സാമന്ത പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ മലയാളി താരം ദേവ് മോഹനും പ്രധാനവേഷം ചെയ്തിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍