Mei Hoom Moosa Movie Review |തിയേറ്ററുകളില്‍ ചിരി മേളം, കണ്ടത് പുതിയ സുരേഷ് ഗോപിയെ, സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (12:42 IST)
പാപ്പന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെതായി ഇന്ന് പുറത്ത് വന്ന 'മേ ഹൂം മൂസ'ക്ക് മികച്ച പ്രതികരണം. ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയുടെ ആദ്യ തിയേറ്റര്‍ റിവ്യൂ കാണാം. 
മേ ഹൂം മൂസ ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നറാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്നതോടൊപ്പം ത്രില്ലടിപ്പിക്കാനും സിനിമയ്ക്കായി.സുരേഷ് ഗോപിയെ കൂടാതെ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, സലിം കുമാര്‍, സുധീര്‍ കരമന, മേജര്‍ രവി, മിഥുന്‍ രമേഷ്, ജൂബില്‍ രാജന്‍ പി ദേവ്, കലാഭവന്‍ റഹ്‌മാന്‍, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷാരിഖ്, ശരണ്‍, പൂനം ബജ്വ, ശ്രിന്ദ, അശ്വിനി റെഡ്ഡി, വീണ നായര്‍, സാവിത്രി, ജിജിന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.   
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍