സുരേഷ് ഗോപിയുടെ 'ചിന്താമണി കൊലക്കേസ്' ന് രണ്ടാം ഭാഗം വരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ വന്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കിയത് സുരേഷ് ഗോപി തന്നെയാണ്.
പാപ്പന്‍ സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പുതിയ സിനിമകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
'ഒറ്റക്കൊമ്പന്‍ ഉണ്ടാകും, ലേലം ഉണ്ടാകും ഇതിനൊപ്പം തന്നെ ലാല്‍ കൃഷ്ണ വിരാടിയാരും തിരികെ വരുന്നു'-എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
മേ ഹൂം മൂസ റിലീസിനായി കാത്തിരിക്കുകയാണ് സുരേഷ് ഗോപി.ഹൈവേ 2 വരാനിരിക്കുന്നു.ജയരാജാണ് സംവിധാനം.