'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു'; കാവ്യയോട് മീനാക്ഷി ദിലീപ്

തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (08:02 IST)
മലയാളികളുടെ പ്രിയതാരം കാവ്യ മാധവന്‍ ഇന്നലെയാണ് തന്റെ 37-ാം ജന്മദിനം ആഘോഷിച്ചത്. കുടുംബത്തോടൊപ്പമാണ് കാവ്യ ഇന്നലെ ചെലവഴിച്ചത്. ദിലീപ്, മീനാക്ഷി ദിലീപ് എന്നിവര്‍ കാവ്യയ്ക്ക് ആശംസകള്‍ നേര്‍ന്നു. ജന്മദിനത്തില്‍ ഇരട്ടി മധുരവുമായി ഇത്തവണ മഹാലക്ഷ്മിയുടെ സാന്നിധ്യവും. 
 
കാവ്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മീനാക്ഷി ദിലീപ് ജന്മദിനാശംസകള്‍ നേര്‍ന്നത്. 'ജന്മദിനാശംസകള്‍, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു' എന്ന രണ്ട് വരി കുറിപ്പോടെയാണ് മീനാക്ഷിയുടെ ആശംസ. നിരവധി ആരാധകരും തങ്ങളുടെ പ്രിയതാരത്തിനു ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍