ചിരിയുടെ, ഇടിയുടെ പൊടി പൂരവുമായി മരുഭൂമിയിലെ ആന

ബുധന്‍, 20 ജൂലൈ 2016 (16:25 IST)
വി കെ പ്രകാശിന്റെ മരുഭൂമിയിലെ ആനയുടെ ട്രെയിലർ പുറത്തിറങ്ങി. കോമഡിക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബിജുമേനോൻ നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്.
 
കൃഷ്ണ ശങ്കർ, സംസ്കൃതി ഷേണായി, ലാലു അലക്സ്, മേജർ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. ദോഹയാണ് പ്രധാന ലൊക്കേഷൻ. രതീഷ് വേഗയാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചിരിക്കുന്നത്. വൈ. വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.  

വെബ്ദുനിയ വായിക്കുക