ഇങ്ങ് പോരെ, എല്ലാം ഉണ്ണി ലോക്കാക്കി, റിലീസിന് മുൻപെ 200 സ്ക്രീനുകൾ ഉറപ്പിച്ച് മാർക്കോ

അഭിറാം മനോഹർ

വ്യാഴം, 7 നവം‌ബര്‍ 2024 (14:51 IST)
മലയാള സിനിമ കണ്ട എക്കാലത്തെയും വയലന്റ് സിനിമയെന്ന ലേബലില്‍ പുറത്തുവരുന്ന സിനിമയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന മാര്‍ക്കോ എന്ന ചിത്രം. സിനിമയുടേതായി പുറത്തുവന്ന ടീസര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ വില്ലനായി എത്തിയ മാര്‍ക്കോ എന്ന കഥാപാത്രത്തിന്റെ സ്പിന്‍ ഓഫാണ് ഹനീഫ് അദേനി ഒരുക്കുന്ന മാര്‍ക്കോ.
 
 മാസ് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമ മലയാള സിനിമയില്‍ പുതിയ സൂപ്പര്‍ താരമാക്കി ഉണ്ണി മുകുന്ദനെ മാറ്റുമോ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. നിലവില്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റിലീസ് ദിനത്തില്‍ 200 സ്‌ക്രീനുകള്‍ സിനിമ ഉറപ്പിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ മാത്രം കണക്കാണിത്. 30 കോടി ബജറ്റില്‍ 5 ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് മാര്‍ക്കോ ഒരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍