കുട്ടികൾ കാണാരുതാത്ത സിനിമയാണ് മാർക്കോ, വയലൻസ് സിനിമകൾ ഇനി ചെയ്യില്ലെന്ന് മാർക്കോ നിർമാതാവ്

അഭിറാം മനോഹർ

ബുധന്‍, 5 മാര്‍ച്ച് 2025 (16:47 IST)
സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കോ സിനിമക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്. മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് ഷരീഫ് മുഹമ്മദ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
 മാര്‍ക്കോ വയലന്‍സിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സിനിമയല്ല. സിനിമയെ സിനിമയായി തന്നെ പ്രേക്ഷകര്‍ കാണുമെന്നാണ് കരുതിയത്. വരാനിരിക്കുന്ന കാട്ടാളന്‍ എന്ന സിനിമയില്‍ കുറച്ച് വയലന്‍സ് രംഗങ്ങളുണ്ട്. മാര്‍ക്കോയിലെ വയലന്‍സ് കഥയുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി സൃഷ്ടിച്ചതാണ്. അതിനെ ഒരു സിനിമാറ്റിക് അനുഭവമായി കാണാന്‍ ശ്രമിക്കണം. മാര്‍ക്കോയിലെ ഗര്‍ഭിണിയുടെ സീന്‍ സിനിമയ്ക്ക് ആവശ്യമായിരുന്നു. ഏറ്റവും വയലന്‍സുള്ള സിനിമയെന്ന് പരസ്യം ചെയ്തത് കള്ളം പറയാതിരിക്കാനാണ്. 18+ സിനിമയാണ് മാര്‍ക്കോ. അത് തിയേറ്ററില്‍ കുട്ടികള്‍ക്ക് കാണാനുള്ളതല്ല. ഒരിക്കലും അത് കാണാന്‍ കുട്ടികള്‍ തിയേറ്ററില്‍ കയറരുതായിരുന്നുവെന്നും ഷരീഫ് മുഹമ്മദ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍