രാഹുലിനെ തള്ളിയ കോണ്‍ഗ്രസ് വനിത നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം

രേണുക വേണു

തിങ്കള്‍, 25 ഓഗസ്റ്റ് 2025 (10:50 IST)
ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തള്ളിയ കോണ്‍ഗ്രസിലെ വനിത നേതാക്കള്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് അനുകൂലികള്‍ ഉമ തോമസ് എംഎല്‍എ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, കെ.സി.വേണുഗോപാലിന്റെ ഭാര്യ ആശ കെ എന്നിവര്‍ക്കെതിരെയാണ് സൈബര്‍ ആക്രമണം. 
 
രാഹുലിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ഹാന്‍ഡിലുകളാണ് സംഘടിതമായ സൈബര്‍ ആക്രമണം നടത്തുന്നത്. ഷാഫി പറമ്പില്‍ എംപിയുടെ അറിവോടെയാണ് ഈ സൈബര്‍ ആക്രമണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വേണുഗോപാലിന്റെ ഭാര്യ ആശ അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു. 
 
അതേസമയം രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി സസ്പെന്‍ഷനില്‍ ഒതുക്കിയത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ തയ്യാറായില്ല. തനിക്കെതിരെ പരാതികളൊന്നും നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും രാഹുല്‍ നിലപാടെടുക്കുകയായിരുന്നു. നിര്‍ബന്ധിച്ചു രാജി എഴുതി വാങ്ങിയാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പോലും രാഹുല്‍ കടുത്ത ഭാഷയില്‍ സംസാരിച്ചേക്കാമെന്ന ഭയം ഉള്ളതുകൊണ്ടാണ് കെപിസിസി നേതൃത്വം സസ്പെന്‍ഷന്‍ മതിയെന്ന തീരുമാനത്തില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍