മികച്ച സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്ത് മരക്കാര്‍, പുത്തന്‍ പോസ്റ്റര്‍ തരംഗമാകുന്നു !

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഏപ്രില്‍ 2021 (12:28 IST)
നിലവിലെ സാഹചര്യം കണക്കിലെടുത്ത് മരക്കാര്‍ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. മെയ് 13 റിലീസ് ചെയ്യേണ്ടിയിരുന്ന ഓഗസ്റ്റ് 12ന് പ്രേക്ഷകരിലേക്ക് എത്തും. മികച്ച സിനിമാറ്റിക് അനുഭവം മരക്കാര്‍ നല്‍കുമെന്ന് കുറിച്ചുകൊണ്ട് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. അഗ്‌നിക്ക് പിറകിലായി കാലിന്മേല്‍ കൈവെച്ചിരിക്കുന്ന ലാലിന്റെ രൂപവും നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി.
 
സിനിമയ്ക്കപ്പുറം ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്‌പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍