‘മോഹൻ‌ലാലിന്റെ വേഷവിധാനങ്ങൾ മരക്കാരെ അപഹസിക്കുന്നതിന് തുല്യം‘; മരക്കാർ സിനിമക്കെതിരെ കുഞ്ഞാലി മരക്കാർ സ്മാരക വേദി

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (19:02 IST)
കോഴിക്കോട് സാമൂതിരിയുടെ നാവിക സേനയുടെ അമരക്കാരായിരുന്ന കുഞ്ഞാലി മരക്കരുടെ കഥ പറയുന്ന ചിത്രമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ തയ്യാറാവുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം പ്രക്യാപിച്ചത് തന്നെ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
 
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനാണ് ആദ്യം കുഞ്ഞാലി മരക്കാർ സിനിമയാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രിയദർശൻ സിനിമ അനൌൺസ് ചെയ്യുകയായിരുന്നു. സിനിമയുടെ മോഷൻ പോസ്റ്റ് പുറത്തുവിട്ടപ്പോഴും വിമർശനങ്ങൾ ഉയർന്നു. പോസ്റ്ററിൽ മോഹൻലാലാൽ സംസാരിക്കുന്ന ഭാഷാ ശൈലി മലാബാറിൽ എവിടെയും കേട്ടിട്ടില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നു.
 
ചരിതിത്രം പഠിക്കാതെയാണ് അണിയറ പ്രവർത്തകർ കുഞ്ഞാലി മരക്കാർ ഒരുക്കുന്നത് എന്നായിരുന്നു പ്രധാന വിമർശനം  ഉയർന്നിരുന്നു സിനിമയിലെ മോഹൻ‌ലാലിന്റെ വേഷവിധാനങ്ങൾ കുഞ്ഞാലി മരക്കാർക്ക് ചേർന്നതല്ല എന്ന വലിയ രീതിയിൽ തന്നെ അഭിപ്രായം ഉയർന്നു. ചരിത്രപരമായി കുഞ്ഞാലി മരക്കാർക്ക് ചേരുന്ന വേഷം പലരും വരച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകകൂടി ചെയ്തു.
 
ഇപ്പോഴിതാ സിനിമയിൽ മോഹൻലാലിന്റെ വേഷവിധാനങ്ങൾ കുഞ്ഞാലി മരക്കാറെ അപഹസിക്കുന്ന തരത്തിലുള്ളതാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുഞ്ഞാലി മരക്കാർ സ്മാരക വേദി. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ സിനിമയുടെ ചിത്രീകരണം ഹൈദെരാബാദിലെ റാമൂജി ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്. സിനിമയുടെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article