വയറിന് നുള്ളി, ആൾക്കൂട്ടത്തിനിടയിൽ ദുരനുഭവം നേരിട്ട് നടി മഞ്ജു വാര്യർ,സംഭവം നടന്നത് മൈജി ഷോറൂം ഉദ്ഘാടനത്തിന്

അഭിറാം മനോഹർ

ഞായര്‍, 4 മെയ് 2025 (11:52 IST)
Manju Warrier
മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം സ്വന്തമാക്കിയ നടിയാണ്  മഞ്ജു വാര്യര്‍. തുടര്‍ച്ചയായി സിനിമകള്‍ മലയാളത്തില്‍ ചെയ്യുന്നില്ലെങ്കിലും തമിഴിലടക്കം ശ്രദ്ധേയമായ സിനിമകളില്‍ താരം ഭാഗമാണ്. ശക്തമായ കഥാപാത്രങ്ങളിലൂടെ  ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിക്ക് എന്നാല്‍ കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത് ഒരു ദുരനുഭവമായിരുന്നു. കഴിഞ്ഞ ആഴ്ച കോഴിക്കോട് നടന്ന മൈജിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിലാണ് മഞ്ജു വാര്യര്‍ക്ക് ആരാധകര്‍ക്കിടയില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.
 
 
കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് നടന്ന മൈജിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് മഞ്ജു വാര്യര്‍ എത്തിയിരുന്നു. നൂറുകണക്കിന് ആരാധകരാണ് മഞ്ജു വാര്യരെ കാണാനായി തടിച്ചുകൂടിയത്. ഉദ്ഘാടനത്തിനെത്തി ആരാധകരെ കൈവീശി അഭിവാദനം ചെയ്തുകൊണ്ട് മഞ്ജു കാറിലേക്ക് തിരിക്കുമ്പോള്‍, ഒരു ആരാധകന്‍ അവരുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുകയും വയറില്‍ നുള്ളുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നടിയുടെ പ്രൈവസിയെ ബഹുമാനിക്കാത്ത ഈ കടന്നുകയറ്റം ശരിയല്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. 
 

People #ManjuWarrierpic.twitter.com/b2nfTau96B

— Prince in Exile || దారి తప్పిన బాటసారి.. .. .. (@ExilePrince_555) May 2, 2025
ആള്‍ക്കൂട്ടത്തില്‍ നിന്നും മോശം സമീപനമുണ്ടായെങ്കിലും ഇത് കാര്യമാക്കാതെയാണ് നടി മുന്നോട്ട് പോയത്. വീഡിയോയില്‍ നടിയുടെ ചുറ്റിലും പുരുഷന്മാരായതിനാല്‍ അവരില്‍ ആരെങ്കിലുമാകും ഇത് ചെയ്തതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ ഇതൊരു പെണ്‍കുട്ടിയാണെന്ന സൂചനയുണ്ട്. അങ്ങനെയെങ്കിലും അനുമതിയില്ലാതെ ശരീരത്തില്‍ കൈകടത്തുന്നത് ശരിയല്ലെന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നു.
 
നടിമാരുടെയും സ്ത്രീകളുടെയും സുരക്ഷിതമായ സ്ഥലം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യമാണ്  ഇത്തരം സംഭവങ്ങള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്. മുതിര്‍ന്ന നടി ഷീല അടക്കമുള്ളവര്‍ തങ്ങള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍