പ്രശസ്ത സംവിധായകന്‍ മണിരത്‌നം ഈ മോഹന്‍ലാല്‍ ചിത്രം ഇടയ്ക്കിടെ കാണും ! കാരണം ഇതാണ്

Webdunia
ഞായര്‍, 26 ഡിസം‌ബര്‍ 2021 (15:34 IST)
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ചിത്രം' പുറത്തിറങ്ങിയത് 1988ലാണ്. ചരിത്രവിജയമാണ് ആ സിനിമ നേടിയത്. 366 ദിവസം പ്രദര്‍ശിപ്പിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം ഇടംപിടിച്ചു. ഇപ്പോഴും ടിവിയില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള സിനിമകൂടിയാണ് ചിത്രം. ചിത്രം തിയറ്ററുകളിലെത്തിയിട്ട് ഇന്നേക്ക് 33 വര്‍ഷം പിന്നിട്ടു. പ്രശസ്ത സംവിധായകന്‍ ഒരിക്കല്‍ ചിത്രം സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ വര്‍ഷങ്ങളോളം ചിത്രം സിനിമ വീണ്ടും വീണ്ടും വീഡിയോ കാസറ്റിട്ട് കാണാറുണ്ടായിരുന്നു എന്നാണ് മണിരത്‌നം പറഞ്ഞത്. അതിനൊരു കാരണവുമുണ്ട്. തീര്‍ത്തും അവിശ്വസനീയമായ ഒരു കഥയെ എങ്ങനെ ഇത്രയും വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ച് വിജയം നേടി എന്നതിന്റെ ടെക്‌നിക്ക് മനസിലാക്കാന്‍ വേണ്ടിയായിരുന്നു താന്‍ ചിത്രം ആവര്‍ത്തിച്ച് കണ്ടിരുന്നതെന്നും മണിരത്‌നം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article