പൊന്നിയിൻ സെൽവൻ ഒരുങ്ങുന്നു: ഐശ്വര്യ റായുടെ കുട്ടിക്കാലം അവതരിപ്പിക്കാൻ സാറ

Webdunia
ശനി, 8 ഓഗസ്റ്റ് 2020 (10:50 IST)
മണിരത്‌നത്തിന്റെ സ്വപ്‌നചിത്രമായ പൊന്നിയിൻ സെൽവനിൽ ബാലതാരം അർജുനും വേഷമിടുന്നതായി റിപ്പോർട്ട്. ചിത്രത്തിൽ ഐശ്വര്യാ റായുടെ കുട്ടിക്കാലമാവും സാറ അഭിനയിക്കുക. നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രമാകും ഐശ്വര്യയുടേത് എന്നാണ് റിപ്പോർട്ടുകൾ.
 
ദൈവത്തിരുമകള്‍, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് സാറ. സാറയ്‌ക്ക് പുറമെ വിക്രം,കാർത്തി,ജയം രവി,അഥർവ,നയൻ താര,ഐശ്വര്യ റായ്,അനുഷ്‌ക ഷെട്ടി,കീർത്തി സുരേഷ്,റാഷി ഖന്ന,ശരത്‌കുമാർ,സത്യരാജ്,പാർത്ഥിപൻ,ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വിവിധ ഭാഷകളിലെ വന്‍ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്. 
 
മഹാഭാരതം പോലെ ഒരുപാട് കഥാപാത്രങ്ങളും യുദ്ധരംഗങ്ങളും ഉള്ള സിനിമയാണ് പൊന്നിയിൻ സെൽവൻ. ചിത്രം രണ്ട് ഭാഗങ്ങളായിരിക്കും പുറത്തിറങ്ങുക എന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article