ഉറപ്പിച്ചു, ഇന്ത്യന്‍ 2ല്‍ മമ്മൂട്ടി; മരണമാസ് കഥാപാത്രമെന്ന് റിപ്പോര്‍ട്ട് !

ചൊവ്വ, 4 ഡിസം‌ബര്‍ 2018 (16:43 IST)
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ചിത്രത്തില്‍ ഒരു തകര്‍പ്പന്‍ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുമെന്ന് ഉറപ്പായി.
 
ഒരു മരണമാസ് കഥാപാത്രമാണ് മമ്മൂട്ടിക്കായി ഷങ്കര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായി അഭിനയിക്കുന്നു എന്നതാണ് സ്ഥിരീകരിക്കാത്ത വിവരം. 
 
ട്രേഡ് അനലിസ്റ്റ് കൌശിക് ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യന്‍ 2ലേക്കുള്ള മമ്മൂട്ടിയുടെ വരവിനെക്കുറിച്ച് ട്വീറ്റ് ചെയ്തു. ചിമ്പു ഈ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ ഇവരില്‍ ആരെങ്കിലും ഒരാളായിരിക്കും ഇന്ത്യന്‍ 2ല്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രവി വര്‍മനാണ്. അനിരുദ്ധാണ് സംഗീതം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍