കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമാണ് ജയറാം. പ്രേക്ഷകരെ ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത ഒട്ടനേകം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരത്തിന്റെ സിനിമകളെല്ലാം ശരാശരിയിലും താഴെയായിരുന്നു.
'ഞാന്‍ സിനിമയില്‍ എത്തുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ ദൂരെ നിന്നും അദ്ഭുതത്തോടെയും ആശ്ചര്യത്തോടെയും മാത്രം നോക്കിക്കണ്ട, ഞാന്‍ മനസ്സില്‍ ആരാധിച്ചുകൊണ്ടിരുന്ന ഇപ്പോഴും ആരാധിച്ചുകൊണ്ടിരിക്കുന്ന രണ്ട് ജ്യേഷ്ഠന്മാർ.
ഞാന്‍ സിനിമയിലെത്തി മുപ്പതുവര്‍ഷം പിന്നിടുമ്പോഴും ഒരനുജനെപ്പോലെ അവര്‍ എനിക്ക് സ്‌നേഹം നല്‍കികൊണ്ടിരിക്കുന്നു. ചേട്ടന്മാരെപ്പോലെ ഞാന്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാത്രമാണെന്ന് എനിക്കുതോന്നുന്നു, വെറുമൊരു ഫോണ്‍ മെസേജിലൂടെ അവര്‍ ഇവിടെ വരാമെന്നു പറഞ്ഞത്.'
'ലാല്‍ സാറിനാണ് ഞാന്‍ ആദ്യം മെസേജ് അയക്കുന്നത്. 'ലാലേട്ടാ എന്റെയൊരു പടത്തിന്റെ പൂജയ്ക്ക് വന്നൊന്ന് വിളക്കുകൊളുത്തി തരുമോ'. 'അനിയാ ഇതിനൊക്കെ എന്തിനാണ് മെസേജ്, എവിടെയാ എത്തേണ്ടതെന്നുമാത്രം പറയൂ,'ഇങ്ങനെയായിരുന്നു അദ്ദേഹം എനിക്കു തിരിച്ച് അയച്ച മെസേജ്'.
'അതുപോലെ തന്നെ മമ്മൂക്കയ്ക്കും മെസേജ് അയച്ചു. അദ്ദേഹം മൂന്നാം തിയതി രാവിലെ അവിടെ ഉണ്ടാകുമെന്നാണ് തിരിച്ച് അയച്ചത്. രാവിലെ വന്നുവെന്ന് മാത്രമല്ല ഈ സ്റ്റേജ് കെട്ടുന്നതിനു മുമ്ബേ അദ്ദേഹം ഇവിടെ എത്തിയിരുന്നു. 'എല്ലാം ആയോടാ' എന്നുചോദിച്ച് രണ്ടുപ്രാവിശ്യം വന്നുപോകുകയും ചെയ്തു. ഇതൊക്കെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത കാര്യങ്ങളാണ്.'ജയറാം പറഞ്ഞു. ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയറാം.