മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആറാം തവണയാണ് മമ്മൂട്ടി നേടുന്നത്. താരത്തിനു ലഭിക്കുന്ന എട്ടാം സംസ്ഥാന അവാര്‍ഡ് കൂടിയാണ് ഇത്. നേരത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും ഒരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സംസ്ഥാന അവാര്‍ഡുകള്‍ നേടുന്ന നായക നടനാണ് മമ്മൂട്ടി. മോഹന്‍ലാലിന് അഭിനയവുമായി ബന്ധപ്പെട്ട് ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയമാണ് മമ്മൂട്ടിയെ ഇത്തവണ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയത്.