വാക്ക് പാലിച്ച് മമ്മൂട്ടി, ഒരു വര്‍ഷത്തിനുശേഷം പീലിക്കുട്ടി മെഗാസ്റ്റാറിനെ നേരില്‍കണ്ടു

കെ ആര്‍ അനൂപ്
ശനി, 9 ഒക്‌ടോബര്‍ 2021 (17:09 IST)
'മമ്മൂക്കയോട് ഞാന്‍ മിണ്ടൂല്ല, എന്നെ ഹാപ്പി ബര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ല' എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടിയുടെ 69-ാം ദിനത്തില്‍ വാശിപിടിച്ചു കരയുന്ന കൊച്ചു കുട്ടിയെ മറന്നു കാണില്ല. വീഡിയോ വൈറലായി മാറിയതോടെ പീലി എന്ന മിടുക്കി കോവിഡ് കഴിഞ്ഞ് കാണാമെന്ന് മമ്മൂട്ടിതന്നെ ഉറപ്പുനല്‍കി. കുഞ്ഞു ആരാധിക ഇപ്പോഴിതാ മമ്മൂട്ടിയെ നേരില്‍ കണ്ടു.
 
ഒരുവര്‍ഷത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം പീലിക്കുട്ടി മെഗാസ്റ്റാറിനെ കാണാനെത്തിയത്.
 
 മമ്മൂട്ടി പീലിയ്ക്കായി സര്‍പ്രൈസ് സമ്മാനങ്ങള്‍ അയച്ചുകൊടുത്തിരുന്നു. സമ്മാനങ്ങള്‍ക്ക് പുറമെ കേക്കും കഴിഞ്ഞവര്‍ഷം കുഞ്ഞിന് നല്‍കിയിരുന്നു. ഇത്തവണ മമ്മൂട്ടിയെ കാണാന്‍ പോകുമ്പോള്‍ പീലി തിരിച്ചും ഒരു സമ്മാനം കൊടുത്തു.പെരിന്തല്‍മണ്ണ ഫാന്‍സിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്കക്ക് സമ്മാനമായി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article